ശരീരത്തിൽ ചാണകം തേച്ചാൽ കൊറോണ വൈറസ് ബാധ തടയാം: ഹിന്ദുമഹാസഭാ അധ്യക്ഷൻ

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം.

Update: 2020-01-31 16:29 GMT

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയ്ക്ക് വ്യത്യസ്തമായ ചികിത്സാ വാദവുമായി ഹിന്ദുമഹാസഭാ അധ്യക്ഷൻ. ആഗോള തലത്തിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ചുമാറ്റാനുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് വൈദ്യശാസ്ത്ര ലോകം. ഇതിനിടയിലാണ് വിചിത്ര വാദവുമായി സ്വാമി ചക്രപാണി മഹാരാജ് രംഗത്തുവന്നിരിക്കുന്നത്.

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം.

ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളും ഉയർന്നുവരുന്നത്. 

Tags:    

Similar News