കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്

രമേശ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Update: 2019-02-08 07:56 GMT

ബംഗളൂരു: കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യരാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. രമേശ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയമസഭാകക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതിന് എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂറുമാറ്റനിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.




Tags: