യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.

Update: 2019-06-12 18:16 GMT

ലക്‌നൗ: അടുത്ത യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിമയസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കയെ പരിഗണിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.







Tags:    

Similar News