ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു
ഇന്നലെ അര്‍ധരാത്രിയിലായിരുന്നു മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായത്.
റായ്പൂര്‍: ചത്തീസ്ഗഡിലെ മാല്പാറ കാന്‍കറില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡു (ഡിആര്‍ജി)മായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായത്.
ഏറ്റുമുട്ടല്‍ നടന്ന താഡോകി പോലിസ് സ്റ്റേഷന് പരിധിയിലുള്ള വനപ്രദേശത്തുനിന്ന് രണ്ട് മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തിട്ടുണ്ടെന്ന് ആന്റി നക്സല്‍ ഓപറേഷന് ഡിഐജി പി സുന്ദര്‍രാജ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് എസ്എല്‍ആര്‍ തോക്കുകള്‍ യുദ്ധസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.