കാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവുവരുത്തിയെന്ന് കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-06-09 05:50 GMT

ന്യൂഡല്‍ഹി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത രോഗിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവുവരുത്തിയെന്ന് കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടകരമായ മൊഴയാണ് രോഗിക്കുണ്ടായിരുന്നത്. എന്നാല്‍, അത് കാന്‍സറായി മാറിയിരുന്നില്ല.

സ്വകാര്യലാബില്‍നിന്നുള്ള ഫലം വിശ്വസിച്ചാണ് ഡോക്ടര്‍മാര്‍ കീമോ നടത്തിയത്. കീമോ നല്‍കിയത് സദുദ്ദേശത്തോടെയെന്നാണ് മനസ്സിലാക്കുന്നത്. ആരോഗ്യരംഗത്ത് കൂടുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവപാഠമാണ് ഈ സംഭവം നല്‍കുന്നത്. ഇനി മുതല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാതെ കീമോ നിശ്ചയിക്കരുതെന്ന് നിര്‍ദേശം നല്‍കും. കീമോയ്ക്ക് വിധേയയായ രോഗിക്ക് തുടര്‍ചികില്‍സയ്ക്ക് എല്ലാ സംവിധാനവുമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

Tags:    

Similar News