മമതക്കൊപ്പമുള്ള പോലിസ് ഉദ്യോഗസ്ഥരെ പൂട്ടാനൊരുങ്ങി കേന്ദ്രം: ബഹുമതികള്‍ തിരിച്ചെടുക്കാ്ന്‍ സാധ്യത

Update: 2019-02-07 12:06 GMT

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിലുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ധര്‍ണയില്‍ പങ്കെടുത്ത പോലിസുകാര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. ധര്‍ണയില്‍ പങ്കെടുത്ത പശ്ചിമബംഗാള്‍ ഡിജിപി വിരേന്ദ്ര, എഡിജി വിനീതകുമാര്‍ വിത്തല്‍, എഡിജി അനുജശര്‍മ്മ, കമീഷണര്‍ രാജീവകുമാര്‍, ബിന്ദന്‍ നഗര്‍ കമീഷണര്‍ ഗ്യാന്‍വാന്തസിങ് എന്നീ അഞ്ചു ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഐപിഎസ് ഉദ്യോഗസ്ഥര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണു ചൂണ്ടിക്കാട്ടിയാണു നടപടി ആവശ്യപ്പെട്ടത്. ഈ ഉദ്യോഗസ്ഥരുടെ ബഹുമതികള്‍ തിരിച്ചെടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

Tags:    

Similar News