ബജറ്റ് പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് സിപിഎം

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

Update: 2019-02-01 12:21 GMT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

10 കോടി തൊഴിലവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങളൊന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇത്തരം വാഗ്ദാനങ്ങളിലൂടെയായിരുന്നു. മുമ്പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Tags: