ആന്ധ്രയിലും തെലങ്കാനയിലും ജനസേന-ബിഎസ്്പി സഖ്യം

. ലോക്്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം രൂപീകരിച്ച് മല്‍സരിക്കാനാണ്് ഇരു കക്ഷികളും ധാരണയിലെത്തിയത്.

Update: 2019-03-15 13:00 GMT

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും ജന സേനയുമായി സഖ്യം രൂപീകരിക്കുന്നതായി ബിഎസ്്പി. ലോക്്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം രൂപീകരിച്ച് മല്‍സരിക്കാനാണ്് ഇരു കക്ഷികളും ധാരണയിലെത്തിയത്. ബിഎസ്പി നേതാവ് മായാവതിയും ജനസേനാ നേതാവ് പവന്‍ കല്യാണും ഹൈദരാബാദില്‍ സംയുക്്ത വാര്‍ത്താ സമ്മേളനത്തിലാണ്് ഇക്കാര്യം അറിയിച്ചത്. സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

പവന്‍ കല്യാണെ ആന്ധ്രാ മുഖ്യമന്ത്രിയായി കാണുന്നത് മഹത്തായ കാര്യമാണെന്ന് മായാവതി പറഞ്ഞു. ബഹന്‍ജിയെ (മായാവതി) രാജ്യത്തെ പ്രധാനമന്ത്രിയായി കാണാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നതായി ഇതിനു മറുപടിയായി പവന്‍ കല്യാണ്‍ അഭിപ്രായപ്പെട്ടു.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ നാലിടത്തേക്കും 175 നിയമസഭാ മണ്ഡലങ്ങളില്‍ 25 ഇടത്തേക്കുമുള്ള ജനസേനാ സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാഖ പട്ടണത്തെ ഗജുവാകയില്‍ നിന്ന് പവന്‍ കല്യാണ്‍ ജനവിധി തേടും. 

Tags: