മുന്നാക്ക സംവരണം, പൗരത്വ ഭേദഗതി: മതേതര ഇന്ത്യയുടെ കരിദിനമെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

Update: 2019-01-09 20:44 GMT

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം, പൗരത്വ ഭേദഗതി ബില്ല് എന്നിവ പാസാക്കിയ ദിനം മതേതര ഇന്ത്യയ്ക്ക് കരിദിനമാണെന്ന് മുസ്്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. ജാതിമത, ഹിന്ദു-മുസ്‌ലിം പരിഗണനകള്‍ക്കതീതമായി തുല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ നോക്കിനടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല അതിന്റെ ഭാഗമാണ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പറഞ്ഞു.




Tags:    

Similar News