അംബേദ്കര്‍ പ്രതിമയില്‍ മാലയിടാനുള്ള ബിജെപി ശ്രമം വിസികെ തടഞ്ഞു

Update: 2021-04-14 12:56 GMT

മധുര: അംബേദ്കര്‍ ജയന്തിദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനെ ചൊല്ലി ബിജെപി-വിസികെ സംഘര്‍ഷം. പ്രതിമയ്ക്കു മുന്നിലെത്തിയ ബിജെപി പ്രവര്‍ത്തകരെ വിടുതലൈ ചിരുതൈകള്‍ കക്ഷി(വിസികെ) പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ഡോ. ബി ആര്‍ അംബേദ്കറുടെ 130ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് വിസികെയുടെ തോള്‍ തിരുവാവലവന്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് മധുരയിലെ ഔട്ട്‌പോസ്റ്റിലെ പ്രതിമയ്ക്ക് മാലയിടാന്‍ ഒത്തുകൂടിയത്. ബിജെപി മധുര ഗ്രാമീണ പ്രസിഡന്റ് സുശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിമയ്ക്ക് മാലയിടാന്‍ ശ്രമിച്ചപ്പോള്‍ വിസികെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇത് വകവയ്ക്കാതെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിമയ്ക്കു സമീപം ഒത്തുകൂടിയതോടെ വിസികെ പ്രവര്‍ത്തകരും മറ്റുള്ളവരും ഇവരെ ഓടിച്ചു. സ്ഥലത്തെത്തിയ പോലിസ് ബിജെപി പ്രവര്‍ത്തകരെ നീക്കംചെയ്തു. നേരത്തെയും ബിജെപിയും വിസികെയും തമ്മില്‍ മധുരയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

BJP, VCK party workers clash in Madurai over Ambedkar's birth anniversary celebrations

Tags:    

Similar News