നിഥിന്‍ ഗഡ്കരിയുടെ പരാജയം പ്രവചിച്ച നേതാക്കളെ ബിജെപി പുറത്താക്കി

Update: 2019-06-06 20:00 GMT

നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഥിന്‍ഗഡ്കരി പരാജയപ്പെടുമെന്നു പറഞ്ഞ നേതാക്കളെ ബിജെപി പുറത്താക്കി. നാഗ്പൂര്‍ സിറ്റി ഘടകം വൈസ്പ്രസിഡന്റ് ജയ്ഹാരി സിങ് താക്കൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭയ് തിദ്‌കെ എന്നിവരെയാണ് ബിജെപി പുറത്താക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗഡ്കരി പരാജയപ്പെടുക തന്നെ ചെയ്യുമെന്നു പറയുന്ന ഇരുവരുടെയും ഫോണ്‍സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിക്കാത്ത നേതാവാണ് ഗഡ്കരിയെന്നും സംഭാഷണത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഈ ഫോണ്‍സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കുന്നതെന്നു പാര്‍ട്ടി നാഗ്പൂര്‍ ഘടകം പ്രസിഡന്റ് സുധാകര്‍ കോഹ്ലി പറഞ്ഞു. അച്ചടക്ക ലംഘനം ഒരുനിലക്കും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും ഇരു നേതാക്കളുടെയും സംഭാഷണം തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും കോഹ്ലി പറഞ്ഞു.  

Tags: