ലഖ്‌നോവിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം പോലിസ്; വിമര്‍ശനവുമായി ബിജെപി എംപി

പോലിസിന്റെ മോശം സമീപനം മൂലം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കൊലപാതകവും കവര്‍ച്ചയും തുടര്‍ക്കഥയാവുകയാണ്. പിടിച്ചുപറിയും കൊള്ളയുമാണ് പോലിസിന്റെ പണിയെങ്കില്‍ അവരോടുള്ള ഭയവും ബഹുമാനവും ഇല്ലാതാവും.

Update: 2019-12-31 02:10 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസിനെതിരേ വിമര്‍ശനവുമായി ബിജെപി എംപി കൗശല്‍ കിഷോര്‍ രംഗത്ത്. ലഖ്‌നോവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പോലിസാണെന്ന് കൗശല്‍ കിഷോര്‍ ആരോപിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ലഖ്‌നോവില്‍ ഒരു മല്‍സ്യവില്‍പനക്കാരനും ഒരു ഭൂമി ഇടപാടുകാരനും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ വിമര്‍ശനം. പോലിസിന്റെ മോശം സമീപനം മൂലം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കൊലപാതകവും കവര്‍ച്ചയും തുടര്‍ക്കഥയാവുകയാണ്. പിടിച്ചുപറിയും കൊള്ളയുമാണ് പോലിസിന്റെ പണിയെങ്കില്‍ അവരോടുള്ള ഭയവും ബഹുമാനവും ഇല്ലാതാവും.

ജനപ്രതിനിധികളെ അവര്‍ കേള്‍ക്കുന്നേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടംവരുത്തുന്ന രീതിയിലാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും കൗശല്‍ കിഷോര്‍ കൂട്ടിച്ചേര്‍ത്തു. പട്ടികജാതി മണ്ഡലമായ മോഹന്‍ലാല്‍ ഖഞ്ചിലെ എംപിയായ കൗശല്‍ കിഷോര്‍ ലഖ്‌നോവിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇതിന് മുമ്പും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സീതാപൂര്‍ ജില്ലയിലെ ഭൂരിഭാഗം എസ്എച്ച്ഒമാരും അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

Tags:    

Similar News