ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം
ദുബയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആകെ 3.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍നിന്ന് രണ്ടുദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ സ്വര്‍ണം. ദുബയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആകെ 3.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 1.64 കോടി രൂപവരും.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണബിസ്‌കറ്റുകളും കണ്ടെത്തി. ഇവയ്ക്ക് ആരും അവകാശമുന്നയിച്ചിട്ടില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയുമെത്തിയ ചില യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.