സവര്‍ക്കര്‍ക്ക് ഭാരതരത്‌ന, മഹാരാഷ്ട്രയില്‍ ഒരു കോടി തൊഴില്‍ അവസരം; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

നിലവില്‍ ബിജെപിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഭരണകാലത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Update: 2019-10-15 10:47 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വന്‍ വാഗ്ദാനങ്ങള്‍. സംസ്ഥാനത്ത് ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയില്‍ വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും പറയുന്നുണ്ട്.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് 40 പേജുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. ഭവനരഹിതര്‍ക്കെല്ലാം 2022ഓടെ വീട്, അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. വീര്‍ സവര്‍ക്കര്‍, മഹാത്മ ജ്യോതിബ ഫുലെ, സാവിത്രിബായ് ഫുലെ എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

നിലവില്‍ ബിജെപിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഭരണകാലത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.




Tags: