ബിജെപി വേദികളിലെ 'ഹനുമാന്‍' ആത്മഹത്യ ചെയ്തു

ദേശീയ പൗരത്വബില്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍നിന്ന് ബംഗാളിലേക്ക് വന്ന നിബാഷ് സര്‍ക്കാര്‍ ആത്മഹത്യചെയ്തത്.

Update: 2019-10-06 07:48 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പശ്ചിമബംഗാളില്‍ ഹനുമാന്‍ വേഷം കെട്ടി ബിജെപി വേദികളില്‍ സ്ഥിരമായി കണ്ടിരുന്ന നിബാഷ് സര്‍ക്കാര്‍ ആത്മഹത്യ ചെയ്തു. ദേശീയ പൗരത്വബില്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍നിന്ന് ബംഗാളിലേക്ക് വന്ന നിബാഷ് സര്‍ക്കാര്‍ ആത്മഹത്യചെയ്തത്. ബംഗ്ലാദേശില്‍നിന്ന് രാജ്യത്തേക്ക് വന്ന ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപി പറയുമ്പോഴും 12 ലക്ഷം ഹിന്ദുക്കള്‍ അസമില്‍ പൗരത്വപട്ടികയ്ക്ക് പുറത്തായിരുന്നു. ഈ അനുഭവം കണക്കിലെടുത്ത് താനും പൗരത്വമില്ലാത്തവനായി മാറുമെന്ന് നിബാഷിന് പേടിയുണ്ടായിരുന്നതായി അയല്‍ക്കാരനായ ദീപക് റോയ് പറഞ്ഞു. പ്രദേശത്ത് നിബാഷ് സര്‍ക്കാറിനെ പോലെ നിരവധി പേര്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്ന് ദീപക് റോയ് പറഞ്ഞു. എന്‍ആര്‍സിയെന്ന് ബിജെപി പറയുമ്പോള്‍ ഭയക്കുന്നത് ഇവരെ പോലെയുള്ളവരാണ്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ജഗന്നാഥ് സര്‍ക്കാര്‍ പോലും ബംഗ്ലാദേശില്‍നിന്നും കുടിയേറിയതാണെന്നും ദീപക് റോയ് ആരോപിച്ചു.

Tags:    

Similar News