ഇശ്രത്ത് ജഹാന്‍ കേസ്: വന്‍സാരയെയും ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ

2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്‍, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്

Update: 2019-01-29 08:30 GMT

ന്യൂഡല്‍ഹി: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളായ മുന്‍ ഡിഐജി വന്‍സാരയെയും മുന്‍ എസ്പി ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. 2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്‍, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊല്ലാനെത്തിയവരാണെന്നു ആരോപിച്ചായിരുന്നു കൊലപാതകങ്ങള്‍.

Tags:    

Similar News