നമസ്‌കരിച്ചിറങ്ങുന്നവര്‍ക്കു നേരെ ആക്രമണം

സൈഫാബാദ് മേഖലയിലെ അഫ്‌സര്‍ ജംഗ് മസ്്ജിദില്‍ നിന്നും നമസ്‌കാരം കഴി്ഞ്ഞിറങ്ങുന്നവരാണ് ആക്രമണത്തിനിരയായത്.

Update: 2019-01-16 07:08 GMT

ഹൈദരാബാദ്: പള്ളിയില്‍ നിന്നും നമസ്‌കരിച്ചിറങ്ങുകയായിരുന്ന വിശ്വാസികള്‍ക്കു നേരെ ആക്രമണം. സൈഫാബാദ് മേഖലയിലെ അഫ്‌സര്‍ ജംഗ് മസ്്ജിദില്‍ നിന്നും നമസ്‌കാരം കഴി്ഞ്ഞിറങ്ങുന്നവരാണ് ആക്രമണത്തിനിരയായത്. പള്ളിക്കു സമീപത്ത് ഓട്ടോറിക്ഷയും മോട്ടോര്‍ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു.

ബൈക്കോടിച്ച ഉമേഷ് എന്നയാളെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു. ഇതിനിടക്കാണ് സംഘം പള്ളിക്കുള്ളിലേക്കു കയറുകയും നമസ്‌കാരം കഴിഞ്ഞിറങ്ങുന്നവരെ മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ കാജാ അഹ്മദുദ്ദീന്‍, വലിയുദ്ദീന്‍ എന്നിവരെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: