നിങ്ങളുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു ദീപിക: അമല്‍ നീരദ്

'ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചങ്കൂറ്റവും ഗ്രേസും വേണം അതിന്!. അമല്‍ നീരദ് ഫേസ്ബുക്കില്‍ പറഞ്ഞു.

Update: 2020-01-09 03:55 GMT
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് താരം ദീപിക പദുകോണിന് അഭിവാദ്യങ്ങളുമായി ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചാപ്പാക്ക്' പ്രചാരണത്തിന്റെ ഭാഗമായി ദില്ലിയില്‍ എത്തിയപ്പോഴാണ് ദീപിക ജെഎന്‍യു വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവിടെ പ്രസംഗിക്കുകയോ പ്രത്യേകിച്ച് എന്തെങ്കിലും പറയുകയോ ചെയ്തില്ല എങ്കിലും ബോളിവുഡിലെ ഭൂരിപക്ഷം ഈ വിഷയത്തില്‍ ഒന്നും തന്നെ പ്രതികരികാത്ത സാഹചര്യത്തില്‍ അവിടെ എത്താന്‍ ദീപിക കാണിച്ച ധൈര്യവും മനസ്സും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദീപിക നായികയാകുന്ന മേഘ്‌ന ഗുല്‍സാര്‍ ചിത്രം 'ചാപ്പാക്ക്' ബോയ്‌കോട്ട് ചെയ്യണം എന്ന് ഒരു പക്ഷം സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിന്‍ നടന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദീപികയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംവിധായനും നിര്‍മ്മാതാവുമായി അമല്‍ നീരദ് രംഗത്ത് വന്നിരിക്കുന്നത്.

'ചാപ്പക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്‌ന ഗുല്‍സറിനും ദീപിക പദുക്കോണിനും ഞാന്‍ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാന്‍. 'തല്‍വാര്‍' എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്‌നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, 'റാസി'യോളം എന്നിലെ ദേശസ്‌നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ഓര്‍മിക്കാന്‍ കഴിയുന്നില്ല.

'ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചങ്കൂറ്റവും ഗ്രേസും വേണം അതിന്! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് എത്തണം എന്നും ഈ വെള്ളിയാഴ്ച 'ചാപ്പക്ക്' കാണണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' അമല്‍ നീരദ് ഫേസ്ബുക്കില്‍ പറഞ്ഞു.

Tags:    

Similar News