ഹിന്ദുത്വ ഭീകരതക്കെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പാര്‍ലിമെന്റ് മാര്‍ച്ചും ധര്‍ണയും

'ളുല്‍മ് രോകോ മുല്‍ക് ബചാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബുധനാഴ്ച്ച രാവിലെ 10ന് നടത്തുന്ന പാര്‍ലിമന്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രമുഖകര്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി AC ഫൈസല്‍ മൗലവി അറിയിച്ചു.

Update: 2019-07-09 18:28 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരതക്കെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബുധനാഴ്ച്ച രാവിലെ 10ന് പാര്‍ലിമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി പ്രസ്ഥാവനയില്‍ അറിയിച്ചു. മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്ന് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

'രാജ്യത്ത് സമാധാനം നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. അതിന് കോട്ടം വരുത്താന്‍ ശ്രമിക്കുന്ന ഏതൊരു സംഘത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. മുത്തലാഖിന്റെ പേരില്‍ ബിജെപി ഭരണകൂടം വ്യക്തിനിയമത്തില്‍ കൈകടത്തുകയാണ്. ജയ് ശ്രീരാം വിളിക്കണമെന്ന് ആവശ്യപ്പെട്ടും പശുവിന്റെയും പേര് പറഞ്ഞും മുസ്‌ലിംകളെയും ദലിതുകളെയും അക്രമിക്കുന്നത് രാജ്യത്ത് നിത്യ സംഭവമായിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ തടഞ്ഞു നിര്‍ത്തിയില്ലെങ്കില്‍ രാജ്യം വീണ്ടും അടിമത്വത്തിലേക്ക് കൂപ്പുകുത്തും' അദ്ദേഹം പറഞ്ഞു.

'ളുല്‍മ് രോകോ മുല്‍ക് ബചാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബുധനാഴ്ച്ച രാവിലെ 10ന് നടത്തുന്ന പാര്‍ലിമന്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രമുഖകര്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി AC ഫൈസല്‍ മൗലവി അറിയിച്ചു.

Tags:    

Similar News