അഖിലേഷ് യാദവും മായാവതിയും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല

Update: 2019-03-14 04:56 GMT

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞടുപ്പിന്ന് മുന്നോടിയായി ബിഎസ്പി-എസ്പി സഖ്യനേതാക്കളായ അഖിലേഷ് യാദവും മായാവതിയും ലഖ്‌നോവില്‍ കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടു. നേരത്തേ യുപിയില്‍ ബിഎസ്പി 38ഉം എസ്പി 37ഉം സീറ്റുകളില്‍ മല്‍സരിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സംയുക്ത റാലികളും പൊതുയോഗങ്ങളും ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്.








Tags:    

Similar News