ഏര്‍വാടിയിലേക്കു പോയ മലയാളി കുടുംബം വാഹനാപകടത്തില്‍പ്പെട്ടു; അഞ്ചു മരണം

മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ െ്രെഡവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.

Update: 2019-09-13 01:56 GMT

മലപ്പുറം: തമിഴ്‌നാട് ദിണ്ടിഗല്‍ വാടിപ്പട്ടിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ െ്രെഡവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഏര്‍വാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ട കാറിന് പിറകില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Tags: