ലോക്ക് ഡൗണ്‍: കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി നാല് മരണം

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് കാല്‍നടയായി സ്വദേശത്തേക്ക് പോകുകയായിരുന്ന ഏഴംഗ സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

Update: 2020-03-28 08:21 GMT

മുംബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് കാല്‍നടയായി പാലായനം ചെയ്യുന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി നാല് മരണം. ഗുജറാത്ത്-മഹാരാഷ്ട്ര അതിര്‍ത്തിയിലാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് കാല്‍നടയായി സ്വദേശത്തേക്ക് പോകുകയായിരുന്ന ഏഴംഗ സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നത് തുടരുകയാണ്.

Tags: