'കോഴി'യെ അറസ്റ്റുചെയ്യണം; പരാതിയുമായി വീട്ടമ്മ പോലിസ് സ്റ്റേഷനില്‍

തന്നെയും മകളെയും സ്ഥിരമായി ഉപദ്രവിക്കുന്ന 'അയല്‍ക്കാരനെ' അറസ്റ്റുചെയ്ത് ലോക്കപ്പിലിടണമെന്നായിരുന്നു വീട്ടമ്മയുടെ പരാതിയിലെ ആവശ്യം. പലതവണ ഈ 'അയല്‍ക്കാരന്‍' മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൂനം കുശ്വയെന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയായ 'അയല്‍ക്കാരന്‍' ആരാണെന്ന് പരാതിയില്‍ പരിശോധിച്ചപ്പോഴാണ് പോലിസുകാര്‍ ശരിക്കും ഞെട്ടിയത്. തൊട്ടടുത്ത വീട്ടിലെ 'പൂവന്‍കോഴി'യാണ് പ്രതി.

Update: 2019-02-03 19:57 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി സ്റ്റേഷനില്‍ വീട്ടമ്മ നല്‍കിയ വിചിത്രമായ പരാതി കണ്ട് പോലിസുകാര്‍ അമ്പരന്നു. തന്നെയും മകളെയും സ്ഥിരമായി ഉപദ്രവിക്കുന്ന 'അയല്‍ക്കാരനെ' അറസ്റ്റുചെയ്ത് ലോക്കപ്പിലിടണമെന്നായിരുന്നു വീട്ടമ്മയുടെ പരാതിയിലെ ആവശ്യം. പലതവണ ഈ 'അയല്‍ക്കാരന്‍' മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൂനം കുശ്വയെന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയായ 'അയല്‍ക്കാരന്‍' ആരാണെന്ന് പരാതിയില്‍ പരിശോധിച്ചപ്പോഴാണ് പോലിസുകാര്‍ ശരിക്കും ഞെട്ടിയത്. തൊട്ടടുത്ത വീട്ടിലെ 'പൂവന്‍കോഴി'യാണ് പ്രതി.

കോഴിയുടെ അക്രമണത്തില്‍ തനിക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാല്‍, കോഴിയെ ലോക്കപ്പിലടയ്ക്കണം. പലതവണ കോഴിയുടെ ഉടമകളായ വീട്ടുകാര്‍ക്ക് താക്കീത് നല്‍കിയിട്ടും അവരൊന്നും ചെയ്തില്ല. എന്റെ മകളുടെ ദേഹത്ത് ഇനി ഒരു പോറല്‍ പോലും വീഴാന്‍ താന്‍ അനുവദിക്കില്ല. ഇത് സഹിക്കാനും താന്‍ തയ്യാറല്ലെന്നും വീട്ടമ്മ പോലിസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വീട്ടമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി കേസെടുത്ത പോലിസ് ഉദ്യോഗസ്ഥര്‍ കോഴിയെയും ഉടമസ്ഥരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടമ്മനല്‍കിയ പരാതിയെക്കുറിച്ച് കോഴിയുടെ ഉടമസ്ഥരോട് ആരാഞ്ഞു.

കോഴിയെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ നിയമമില്ലാത്തതിനാല്‍ ഉടമകളെ ലോക്കപ്പിലാക്കുമെന്ന് പോലിസ് കോഴിയുടെ ഉടമകള്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. എന്നാല്‍, തങ്ങള്‍ക്ക് മക്കളില്ലെന്നും പൂവന്‍കോഴിയെ കുഞ്ഞിനെപ്പോലെയാണ് സംരക്ഷിക്കുന്നതെന്നും ഉടമസ്ഥര്‍ പറയുന്നു. അവസാനം കോഴിയെ പൂട്ടിയിട്ട് വളര്‍ത്താമെന്ന ഉറപ്പിന്‍മേല്‍ കോഴിയെയും ഉടമകളെയും വീട്ടിലേക്ക് മടക്കി അയച്ച് പ്രശ്‌നം പരിഹരിച്ചതായി പോലിസ് അറിയിച്ചു.

Tags:    

Similar News