വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചെറിയ ഉപഗ്രഹം ഭ്രമണപഥത്തില്‍

കലാംസാറ്റ് വി 2 ഇന്നലെ രാത്രിയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്

Update: 2019-01-25 12:50 GMT

ന്യൂഡല്‍ഹി: ലോകത്തിലെ എറ്റവുംചെറിയ ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. കലാംസാറ്റ് വി 2 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്തു വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് കലാംസാറ്റ് വി 2. ഇന്നലെ രാത്രിയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. 1.26 കിലോ ഭാരമുള്ള ഉപഗ്രഹം ആറ് വര്‍ഷം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്.



Tags:    

Similar News