സര്‍ക്കാര്‍ പുരസ്‌കാരം നേടിയ റവന്യൂ ഉദ്യോഗസ്ഥ കൈക്കൂലിക്കേസില്‍ പിടിയില്‍

തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയിലെ കേശംപേട്ട് തഹസില്‍ദാര്‍ വി ലാവണ്യയുടെ ഹൈദരാബാദിലുള്ള ഹയാത്ത് നഗറിലെ വീട്ടില്‍നിന്നാണ് പണം കണ്ടെടുത്തത്. 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

Update: 2019-07-12 05:09 GMT

ന്യൂഡല്‍ഹി: മികച്ച ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്‌കാരം നേടിയ തെലുങ്കാന റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും പിടിച്ചെടുത്തു. തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയിലെ കേശംപേട്ട് തഹസില്‍ദാര്‍ വി ലാവണ്യയുടെ ഹൈദരാബാദിലുള്ള ഹയാത്ത് നഗറിലെ വീട്ടില്‍നിന്നാണ് പണം കണ്ടെടുത്തത്. 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. കര്‍ഷകനായ ഭാസ്‌കറില്‍നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിന് അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിപ്പോഴാണ് അനധികൃത സ്വത്ത് പിടിച്ചെടുത്തത്.

ഭൂമിരേഖകള്‍ തെറ്റുതിരുത്തുന്നതിന് കര്‍ഷകനില്‍നിന്ന് വില്ലേജ് ഓഫിസര്‍ അനന്തയ്യ നാലുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, രേഖകള്‍ തിരുത്താന്‍ വില്ലേജ് ഓഫിസര്‍ക്ക് മൂന്നുലക്ഷവും തഹസില്‍ദാര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. പിന്നീട് ഓണ്‍ലൈനില്‍ നോക്കിയപ്പോള്‍ വീണ്ടും തെറ്റുകള്‍ കണ്ടപ്പോള്‍ വില്ലേജ് ഓഫിസറെ കര്‍ഷകന്‍ വീണ്ടും സമീപിച്ചു. ഇനിയും തെറ്റുതിരുത്താന്‍ ലക്ഷങ്ങള്‍ വേണമെന്ന് വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കര്‍ഷകന്‍ വിജിലന്‍സിനെ വിവരമറിയിച്ചത്. ഇതിനു പിന്നാലെയാണ് തഹസില്‍ദാര്‍ ലാവണ്യയുടെ വീട്ടിലും റെയ്ഡ് നടത്തിയത്. കര്‍ഷകര്‍ ലാവണ്യയുടെ കാലില്‍ വീഴുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മികച്ച തഹസില്‍ദാര്‍ക്കുള്ള തെലങ്കാന സര്‍ക്കാരിന്റെ ബഹുമതി രണ്ടുതവണ നേടിയ ഓഫിസറാണ് ലാവണ്യ.

Tags:    

Similar News