കര്‍ണാടകയില്‍ ബോട്ടപകടത്തില്‍ 8 മരണം; ഒരാളെ കാണാതായി

കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപിലെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് അപകടമുണ്ടായത്. 26 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

Update: 2019-01-21 15:32 GMT

കര്‍ണാടക: കാര്‍വാര്‍ ബോട്ടപകടത്തില്‍ 8 പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.കാര്‍വാര്‍ തീരത്തിനടുത്തായാണ് അപകടമുണ്ടായത്.കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപിലെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് അപകടമുണ്ടായത്. 26 പേരാണ് ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷപ്പെടുത്തി.ഒരാളെ കാണാതായി.കോസ്റ്റുഗാര്‍ഡും മത്സ്യത്തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന്ന്് എത്തിയത്്.അപകടം സമീപ ബോട്ടുകളിലുണ്ടായിരുന്നവര്‍ അറീച്ചതോടെയാണ്രക്ഷാപ്രവര്‍ത്തനം നടത്താനും മരണസംഖ്യ ഉയരുന്നത് തടയാനും കാരണമായത്്.അപകടത്തില്‍ കാര്‍വാറിലെ എം.എല്‍.എ. രൂപാലി നായികു ഉണ്ടായിരുന്നു.അദ്ദേഹത്തെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപിച്ചു.

Tags: