വിശാഖപട്ടണത്ത് മരുന്ന് നിര്‍മാണ കമ്പനിയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2022-02-23 18:14 GMT

വിശാഖപട്ടണം: നാക്കപള്ളിയില്‍ മരുന്ന് നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഇവരെ വിശാഖപട്ടണം നഗരത്തിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹെറ്ററോ ഡ്രഗ്‌സ് ലിമിറ്റഡിലാണ് ബുധനാഴ്ച സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് നാക്കപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണയ്യ റാവു പറഞ്ഞു.

Tags: