പഞ്ചാബില്‍ ശിവസേന യുവനേതാവ് വെടിയേറ്റു മരിച്ചു
പ്രതികളുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നുവെന്നും ജീവന് ഭീഷണിയുള്ളതായി കുടുംബം നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും താക്കൂറിന്റെ കുടുംബം ആരോപിച്ചു
ഛണ്ഡീഗഡ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ശിവസേനയുടെ യുവനേതാവ് അജയ് താക്കൂര്‍(25) വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പുരാണ ഷല്ല ഏരിയയിലെ ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ താക്കൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും സീനിയര്‍ പോലിസ് ഓഫിസര്‍ സ്വര്ണ്ദീപ് സിങ് പറഞ്ഞു. പ്രതികളുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നുവെന്നും ജീവന് ഭീഷണിയുള്ളതായി കുടുംബം നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും താക്കൂറിന്റെ കുടുംബം ആരോപിച്ചു.