അസം: ബിജെപി അധികാരത്തിലെത്തിയ ശേഷം രജിസ്റ്റര്‍ ചെയ്തത് 251 രാജ്യദ്രോഹക്കേസുകള്‍

അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്, വിദ്യാഭ്യാസ വിദഗ്ദന്‍ ഹിരണ്‍ ഗൊഹൈന്‍ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ മഞ്ജിത് മഹാന്ത തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്

Update: 2019-02-04 13:45 GMT

ഗുവാഹത്തി: അസമില്‍ 2016ല്‍ ബിജെപി നേതൃത്ത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രജിസ്റ്റര്‍ ചെയ്തത് 251 രാജ്യദ്രോഹക്കേസുകള്‍. പ്രതിപക്ഷ നേതാവ് ദേബാബ്രതാ സൈകിയയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പട്ടോവരിയാണ്് ഇക്കാര്യം വ്യക്തമാക്കിയത്. കേസെടുത്തവരില്‍ വ്യക്തികള്‍ക്കു പുറമേ നിരവധി സംഘടനകളും ഉള്‍പെടും. അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്, വിദ്യാഭ്യാസ വിദഗ്ദന്‍ ഹിരണ്‍ ഗൊഹൈന്‍ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ മഞ്ജിത് മഹാന്ത തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. പൗരത്വ (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് പോലിസ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മേഖലയില്‍ കുഴപ്പം സൃഷ്ടിക്കുന്ന സംഘടനകള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തതെന്നും പട്ടോവരി വ്യക്തമാക്കി

Tags: