നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം

രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2020-01-10 17:49 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം. പൂഞ്ചിലെ ഗുല്‍പ്പൂരിലാണ് ഷെല്ലാക്രമണം നടത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇന്ന് ഏകദേശം 11 മണിയോടെയാണ് പാക്കിസ്ഥാന്‍ പട്ടാളം പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖക്കടുത്ത് ഷെല്ലാക്രമണം നടത്തിയത്. രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags: