1984ലേത് ഭയാനക ദുരന്തം; സാം പിത്രോദ അതിരുകടന്നെന്ന് രാഹുല്‍

സാം പിത്രോദയുടെ പരാമര്‍ശം ബിജെപി ആയുധമാക്കിയതോടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു

Update: 2019-05-10 18:13 GMT

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധകലാപം സംബന്ധിച്ച പരാമര്‍ശത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1984ലേത് ഭയാനകമായ ദുരന്തം തന്നെയാണെന്നും സാം പിത്രോദയുടെ വാക്കുകള്‍ അതിരുകടന്നതാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവാദ പരാമര്‍ശം ശ്രദ്ധയില്‍പെട്ട രാഹുല്‍ സാം പിത്രോദയെ നേരിട്ട് ബന്ധപ്പെട്ട് ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 3000ത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം വേദനാജനകമാണ്. അവര്‍ക്ക് നീതി ലഭിക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആവശ്യം. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ മാതാവ് സോണിയാ ഗാന്ധിയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതു തന്നെയാണ് 1984ലെ ദുരന്തമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാം പിത്രോദയുടെ പരാമര്‍ശം ബിജെപി ആയുധമാക്കിയതോടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.



Tags:    

Similar News