കനത്തമഴ; മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Update: 2019-07-27 01:45 GMT

മുംബൈ: കനത്തമഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല് മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമേ മുംബൈയില്‍ മഴയുടെ ശക്തി കുറയുകയുള്ളൂവെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചനകേന്ദ്രമായ സ്‌കൈമെറ്റ് അറിയിച്ചത്. മഴ ശക്തമായതിനാല്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. കനത്ത ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. മഴ കാരണം ട്രെയിന്‍-ബസ് സര്‍വീസുകളും താറുമാറായിട്ടുണ്ട്.




Tags: