ജീപ്പ് ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ച് 11 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്

Update: 2022-04-19 15:10 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 10 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജുന്‍ജുനഗുധ ഗോഡ്ജി ഹൈവേയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയതെന്നാണ് റിപോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. ജുന്‍ജുനുവിലെ ഗുധ ഗോര്‍ജി മേഖലയില്‍ വാഹനാപകടത്തിലുണ്ടായ മരണം അങ്ങേയറ്റം ദു:ഖകരമാണ്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. ഈ വിയോഗം താങ്ങാനും മരിച്ചവരുടെ ആത്മാക്കള്‍ക്ക് സമാധാനം നല്‍കാനും ദൈവം അവര്‍ക്ക് ശക്തിനല്‍കട്ടെ. അപകടത്തില്‍ പരിക്കേറ്റവര്‍ സുഖം പ്രാപിച്ച് വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു- അശോക് ഗെലോട്ട് ട്വീറ്റില്‍ പറഞ്ഞു.

Tags:    

Similar News