മുസഫര്‍പൂരില്‍ വാഹനാപകടം: 11 മരണം

ഇന്ന് പുലര്‍ച്ചെ ദേശീയപാത 28ല്‍ കാന്തി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.

Update: 2020-03-07 04:52 GMT

പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ കാറും ട്രാക്ടറും കൂട്ടിയിച്ച് 11 പേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ ദേശീയപാത 28ല്‍ കാന്തി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. സ്‌കോര്‍പിയോയും ട്രാക്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.  


Tags: