യുപി: പുല്‍വാമ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2019-03-26 09:36 GMT

ലഖ്‌നോ: പുല്‍വാമ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ബാലാക്കോട്ട് ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്ത അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെ വിമര്‍ശിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സുരവീന്ദ്ര കനോജിയ, രവിശങ്കര്‍ യാദവ്, നന്ദ്ജി യാദവ്, രാജേഷ് ശുക്ല, സത്യപ്രകാശ് വര്‍മ, രേന്ദ്രകുമാര്‍, അമരേന്ദ്രകുമാര്‍, നിരങ്കര്‍ ശുക്ല എന്നീ അധ്യാപകരെയാണ് സസ്പന്റ് ചെയ്തത്. അധ്യാപകര്‍ക്കു പുറമെ ദിനേഷ് യാദവ് എന്ന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെയും സസ്പന്റ്് ചെയ്തിട്ടുണ്ട്. 

Tags: