ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ജന സേനാ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി

Update: 2019-04-03 15:19 GMT

അമരാവതി: പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജന സേനാ പാര്‍ട്ടി ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. പ്ലസ് വണ്‍, പ്ല്‌സടു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍, കര്‍ഷകര്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും പെന്‍ഷന്‍, എല്ലാ കുടുംബങ്ങള്‍ക്കും പത്തുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നത്. കര്‍ഷകര്‍ക്ക് ഏക്കറിന് 8000 രൂപവച്ച് പ്രതിവര്‍ഷ നിക്ഷേപ സഹായം, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പിജിവരെ സൗജന്യ വിദ്യാഭ്യാസം, സൗജന്യ പാചക വാതക സിലിണ്ടറുകള്‍, സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

ഏപ്രില്‍ 11നാണ് ആന്ധ്രപ്രദേശില്‍ സംസ്ഥാന തിരഞ്ഞെടുപ്പ്. ബിഎസ്പിയുമായി സഖ്യം രൂപീകരിച്ചാണ് ജന സേനാ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

Tags:    

Similar News