മോദിയുടെ സന്ദര്‍ശനം: ഹുരിയത് കോണ്‍ഫറന്‍സ് നേതാവ് വീട്ടുതടങ്കലില്‍

ഞായറാഴ്ചയാണ് മോദി സംസ്ഥാനത്തെത്തുന്നത്. ഇതിന്റെ മുന്നോടിയായാണ് ഇന്നു മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കിയതെന്നു പോലിസ് അറിയിച്ചു.

Update: 2019-02-02 09:28 GMT

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഹുര്‍യത് കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കി. ഞായറാഴ്ചയാണ് മോദി സംസ്ഥാനത്തെത്തുന്നത്. സംസ്ഥാനത്തെ മൂന്നു മേഖലകളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഇതിന്റെ മുന്നോടിയായാണ് ഇന്നു മിര്‍വായിസ് ഉമര്‍ ഫാറൂഖിയെ വീട്ടുതടങ്കലിലാക്കിയതെന്നു പോലിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചു പ്രക്ഷോഭകാരികള്‍ ഞായറാഴ്ച സംസ്ഥാനത്തു ബന്ദിനു ആഹാന്വം ചെയ്തിരുന്നു.

Tags: