അസമില്‍ വിഷമദ്യം കഴിച്ച 19 തേയിലത്തോട്ടം തൊഴിലാളികള്‍ മരിച്ചു

മരിച്ചവരില്‍ ഒമ്പതുപേര്‍ സ്ത്രീകളാണ്

Update: 2019-02-22 10:52 GMT

ഗുവാഹത്തി: അസമില്‍ വിഷമദ്യം കഴിച്ച 19 തേയിലത്തോട്ട തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേര്‍ സ്ത്രീകളാണ്. 18 പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നൂറിലധികം പേരാണ് വിഷമദ്യം കഴിച്ചത്. ഇവരില്‍ മിക്കവരിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു.







Tags: