തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി കൊവിഡ്; 1261 പേർ രോഗമുക്തർ

529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല.

Update: 2020-10-19 13:05 GMT

തൃശൂർ: തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28546. അസുഖബാധിതരായ 19831 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.

529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകൾ: ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1. മറ്റ് സമ്പർക്ക കേസുകൾ 514. നാല് ഫ്രണ്ട്ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച 5767 പേർ വീടുകളിൽ ചികിൽസയിൽ കഴിയുന്നു. 861 പേർ പുതുതായി ചികിൽസയിൽ പ്രവേശിച്ചതിൽ 351 പേർ ആശുപത്രിയിലും 510 പേർ വീടുകളിലുമാണ്. 606 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 758 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 218674 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

Similar News