വീടുകളില്‍ ബലി കര്‍മ്മത്തിന് അനുമതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വ്യാജ സന്ദേശം പുറത്തു വന്നത്

Update: 2020-07-29 15:30 GMT

കോഴിക്കോട്: ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളിലും ബലി കര്‍മ്മം നടത്താന്‍ കലക്ടര്‍ അനുമതി നല്‍കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ വി സാംബ ശിവറാവു തേജസ് ന്യൂസിനോട് പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കളായ ടിടി ഇസ്മായില്‍, കൊയിലാണ്ടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി നൗഫല്‍ നന്തി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ബലി കര്‍മ്മത്തിന് കലക്ടര്‍ അനുമതി നല്‍കിയെന്നായിരുന്നു പ്രചാരണം. കെ മുരളീധരന്‍ എംപിക്കും ഇതു സംബന്ധിച്ച് കലക്ടര്‍ ഉറപ്പു കൊടുത്തതായും ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും വ്യാജ സന്ദേശം എത്തിച്ചു.

ബലി കര്‍മ്മത്തിന്റെ പ്രാധാന്യവും അനിവാര്യതയും, ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന്, ആള്‍ക്കൂട്ടങ്ങളില്ലാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വീടുകളില്‍ വെച്ച് ബലി കര്‍മ്മം നിര്‍വഹിക്കാവുന്നതാണെന്ന് കെ മുരളീധരന്‍ എംപിയുമായി നടത്തിയ സംഭാഷണത്തില്‍ കലക്ടര്‍ അറിയിച്ചതായി മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വ്യാജ സന്ദേശം പുറത്തു വന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ടിടി ഇസ്മായില്‍ അടക്കമുള്ളവരുടെ പ്രതികരണം വന്നിട്ടില്ല. 

Similar News