വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍ നീലാഞ്ചേരി കാട്ടുപാറ വീട്ടില്‍ മുഹമ്മദ് റാഷിദ്(26) ആണ് അറസ്റ്റിലായത്.

Update: 2020-03-18 05:55 GMT

മലപ്പുറം: വീട്ടുവളപ്പില്‍ ആറ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ നീലാഞ്ചേരി കാട്ടുപാറ വീട്ടില്‍ മുഹമ്മദ് റാഷിദ്(26) ആണ് അറസ്റ്റിലായത്. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഖലാമുദ്ധീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത് കണ്ടെത്തിയത്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ അഭിലാഷ് കെ, മുഹമ്മദ് മുസ്തഫ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, കൃഷ്ണന്‍ മരുതാടന്‍, ജിനരാജ് കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സലീന എന്നിവരും പങ്കെടുത്തു.

Tags: