കെ മുഹമ്മദ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍

കോഴിക്കോട് പിആര്‍ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മലപ്പുറത്ത് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Update: 2020-06-29 16:18 GMT

കല്‍പറ്റ: വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കെ മുഹമ്മദ് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്. കോഴിക്കോട് പിആര്‍ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മലപ്പുറത്ത് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ചന്ദ്രിക, മലയാളം ന്യൂസ് (ജിദ്ദ) എന്നീ പത്രങ്ങളിലും സത്യധാര, തെളിച്ചം എന്നീ ആനുകാലികങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. 

Tags: