സിപിഎം ധര്‍ണ സംഘടിപ്പിച്ചു

കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ തുടര്‍ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.

Update: 2020-07-16 17:26 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ സിപിഎം സംഘടിപ്പിച്ച മഹാധര്‍ണ സമാപിച്ചു. കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ തുടര്‍ച്ചയായി പതിമൂന്ന് ദിവസമാണ് സിപിഎം സമരം സംഘടിപ്പിച്ചത്.

മഹാധര്‍ണയുടെ സമാപനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി വി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ചന്ദ്രന്‍, വി വി ജയരാമന്‍, കെ കെ തങ്കപ്പന്‍, എം കെ ഹക്ക്, ടി സി സുബ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓരോ ദിവസവും ഓരോ ബ്രാഞ്ച് എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. 

Tags: