കൊവിഡ് 19: പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ ഐസൊലേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചു; 995 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി സമൂഹത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം എത്തിക്കുന്നതിനായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചതായി എംഎല്‍എ പറഞ്ഞു.

Update: 2020-03-28 07:24 GMT

പെരിന്തല്‍മണ്ണ: െകാവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തിര സാഹചര്യത്തില്‍ ആരംഭിക്കുന്നതിനായി ഐസൊലേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. ജില്ലാ മിഷന്‍ DDUGKY ട്രെയിനിംഗ് സെന്റര്‍ ചെറുകര (ഏലംകുളം) , ജിഎച്ച്എസ്എസ് ആനമങ്ങാട് (ആലിപ്പറമ്പ്) , ലോഡ്ജ് ജൂബിലി ജംഗ്ഷന്‍ (പെരിന്തല്‍മണ്ണ), ബ്ലെന്‍ഡ് സ്‌കൂള്‍ ഹോസ്റ്റല്‍ പാതായ്ക്കര (താഴെക്കോട്), എംഇഎ എന്‍ജി.കോളജ് ഹോസ്റ്റല്‍ വേങ്ങൂര്‍ (മേലാറ്റൂര്‍) , ജാമിഅ നൂരിയ്യ അറബിക് കോളജ് ഹോസ്റ്റല്‍ പട്ടിക്കാട് ചുങ്കം (വെട്ടത്തൂര്‍) , എമറാള്‍ഡ് റിസോര്‍ട്ട് ( പുലാമന്തോള്‍) എന്നിവയാണ് തയ്യാറാക്കിയത്.

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി സമൂഹത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം എത്തിക്കുന്നതിനായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചതായി എംഎല്‍എ പറഞ്ഞു.

കൊവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ആരും ആശുപത്രിയില്‍ നിരീക്ഷണത്തിലില്ല. എന്നാല്‍ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരായ 995 പേര്‍ ഹോം ക്വാറന്റൈനിലുണ്ട് (ഏലംകുളം 136, ആലിപ്പറമ്പ് 112, പെരിന്തല്‍മണ്ണ 279, താഴെക്കോട് 120, മേലാറ്റൂര്‍ 77, വെട്ടത്തൂര്‍ 119, പുലാമന്തോള്‍ 152 ). ആരോഗ്യ പ്രവര്‍ത്തകരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പോലിസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. മുഴുവന്‍ ആളുകളും ഈ അവസരത്തില്‍ നിയമങ്ങള്‍ അനുസരിച്ച് നാടിന്റെ രക്ഷക്ക് വേണ്ടി നിലകൊള്ളണമെന്നും എംഎല്‍എ പറഞ്ഞു. 

Tags: