കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു;2 മരണം

Update: 2022-02-19 03:13 GMT
കണ്ണൂര്‍: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു 2 പേര്‍ മരിച്ചു. പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡ് കെ കണ്ണപുരം പാലത്തിനുസമീപം പുലര്‍ച്ചെ 2.30നാണ് അപകടം. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ക്കാണ് അപകടം പറ്റിയത്. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്. 2 പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags: