പയ്യോളി ഹൈസ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം

സിസിടിവി ഡിവിആര്‍, സ്‌കൂള്‍ മുഴുവന്‍ പ്രവര്‍ത്തനസജ്ജമായ ഇന്റര്‍ ആക്ടീവ് സൗണ്ട് സിസ്റ്റം, എയര്‍കണ്ടീഷന്‍, മോണിറ്ററുകള്‍, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സംഭാവനയായി നല്‍കിയ എഫ് എം സ്‌റ്റേഷന്‍മായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്.

Update: 2019-08-08 09:23 GMT

പയ്യോളി: ഹൈസ്‌കൂളിലെ ഓഫിസ് മുറി തകര്‍ത്ത് സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. പയ്യോളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെഎം ബിനോയ് കുമാറിന്റെ ഓഫിസ് തകര്‍ത്താണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്. സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയുടെ കണ്‍ട്രോള്‍ യൂനിറ്റും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. സിസിടിവി ഡിവിആര്‍, സ്‌കൂള്‍ മുഴുവന്‍ പ്രവര്‍ത്തനസജ്ജമായ ഇന്റര്‍ ആക്ടീവ് സൗണ്ട് സിസ്റ്റം, എയര്‍കണ്ടീഷന്‍, മോണിറ്ററുകള്‍, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സംഭാവനയായി നല്‍കിയ എഫ് എം സ്‌റ്റേഷന്‍മായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്.

Tags: