ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍; വിധി വെള്ളിയാഴ്ച

രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരന് കുത്തേറ്റത്

Update: 2022-05-05 09:43 GMT

തിരുവനന്തപുരം: വിതുരയില്‍ ഭാര്യാപിതാവ് സുന്ദരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. സുന്ദരന്റെ മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹശേഷം ഭാര്യയുടെ വീട്ടിലായിരുന്നു രാകേഷ് താമസം. രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരന് കുത്തേറ്റത്. ശിക്ഷ നാളെ വിധിക്കും. 

Tags: