സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി

Update: 2021-07-02 05:01 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി. തിരുവനന്തപുരം മുറിഞ്ഞ പാലം സ്വദേശി നിര്‍മല്‍ ചന്ദ്രന്‍(54) ആണ് ജീവനൊടുക്കിയത്.

കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കൊവിഡ് മൂലം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് കട അടച്ച ശേഷം ഇപ്പോള്‍ പൗള്‍ട്രിഫാം നടത്തി വരുകയായിരുന്നു.

Tags: