കൊല്ലം പട്ടത്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2021-09-06 06:43 GMT

കൊല്ലം: കൊല്ലം പട്ടത്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്റെയും സീനയുടെ മകള്‍ കാവ്യാ മോഹനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിക്ക് സമീപമുള്ള ശുചിമുറിയിലാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇരവിപുരം പോലിസ് അറിയിച്ചു.

Tags:    

Similar News