കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് അമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനം; അയല്‍വാസി റിമാന്‍ഡില്‍

വിവാഹ മോചനം ലഭിച്ച ഘട്ടത്തില്‍ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്ന് ആറു ലക്ഷം രൂപ അയല്‍വാസി മനുവിന് കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദ്ദനം

Update: 2021-09-30 06:12 GMT

കൊല്ലം: കൊല്ലം മേലിലയില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് അമ്മയ്ക്കും മകള്‍ക്കും അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനം. അറസ്റ്റിലായ പ്രതി മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. മേലില സ്വദേശിനി അഞ്ജു രാജനും, അമ്മ ഇന്ദിരയുമാണ് പരാതിക്കാര്‍.

അയല്‍വാസിയായ മനു നടുറോഡില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വീടിനു സമീപം പശുവിനെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ അതുവഴി വന്ന മനു അസഭ്യം പറഞ്ഞു കപ്പയുടെ കമ്പിന്് അഞ്ജുവിന്റെ കൈക്കും പുറത്തും അടിക്കുകയും, മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അമ്മ ഇന്ദിരയെ തള്ളിയെട്ടുന്നുമാണ് പോലിസിന് ലഭിച്ച പരാതി.

വിവാഹമോചിതയാണ് അഞ്ജു. വിവാഹ മോചനം ലഭിച്ച ഘട്ടത്തില്‍ ഭര്‍തൃ വീട്ടുകാര്‍ നല്‍കിയ പണത്തില്‍ നിന്ന് ആറു ലക്ഷം രൂപ മനുവിന് കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദ്ദനമെന്ന് ഇരുവരും പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News